പാക്കിസ്ഥാന്റെ ഹർജി തള്ളി ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി

ന്യൂയോര്‍ക്ക്: കശ്മീരില്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെതിരെ പാക്കിസ്ഥാന്‍ നല്‍കിയ കത്ത് തള്ളിക്കൊണ്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി പ്രസിഡന്റ് ജോആന്നാ റോനേക്കാ മറുപടി നല്‍കി.കശ്മീര്‍ വിഷയത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്ന നിലപാട് പരസ്യമായാണ് പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കിയത്. ഈ മാസമാദ്യം തന്നെ കശ്മീരില്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞത് ഐക്യരാഷ്ട്രസഭയുടെ ഉടമ്പടി ലംഘനമാണെന്ന് കാണിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി യുഎന്‍ സെക്രട്ടറി ജനറലിന് കത്തെഴുതിയിരുന്നു.

പാക്കിസ്ഥാന്റെ ഐക്യരാഷ്ടാരാഷ്ട്രസഭ പ്രതിനിധി മലീഹാ ലോധിയുടെ കത്തിനോടും ഐക്യരാഷ്ടാരാഷ്ട്രസഭയെ ഇടപെടുത്തുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയോടുമാണ് പ്രതികരിക്കുന്നില്ലെന്ന നിലപാടെടുത്തത്.ജമ്മുകശ്മീരിന്റെ സ്ഥിതിയില്‍ മാറ്റമുണ്ടാകുന്ന ഒരു കാര്യങ്ങളും ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടാകരുതെന്ന് സെക്രട്ടറി ജനറല്‍ ഇരുരാജ്യങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.