തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ അഞ്ചുദിവസത്തേയ്ക്ക് കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ആഗസ്റ്റ് എട്ടിന് ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളിലാണ് ‘റെഡ്’ അലേര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ട്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുവാനുള്ള പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണ സജ്ജമാകുവാനും ക്യാമ്ബുകള്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുവാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളും തിയതിയും
ആഗസ്റ്റ് ആറിന് മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ്
ആഗസ്റ്റ് ഏഴിന് ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍
ആഗസ്റ്റ് എട്ടിന് തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്
ആഗസ്റ്റ് ഒമ്പതിന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ്