ന്യൂഡല്‍ഹി: വലിയ പ്രശ്‌നങ്ങള്‍ ഒന്നും കൂടാതെ ഇന്നലെ രാജ്യസഭ കടന്ന ജമ്മുകശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള പ്രമേയവും ഇന്ന് ലോക്‌സഭയില്‍.ഇന്നലെ രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയിലും ജമ്മുകശ്മിര്‍ പ്രമേയവും വിഭജന ബില്ലും ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ചിരുന്നു. ഇവയുടെ മേല്‍ ഇന്ന് ചര്‍ച്ച നടക്കും.
സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ കോണ്‍ഗ്രസ് എല്ലാ അംഗങ്ങള്‍ക്കും വിപ്പ് നല്‍കി. വോട്ടെടുപ്പ് സാധ്യത കൂടി മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയത്. വിഷയത്തില്‍ സര്‍ക്കാരിനെ പൂര്‍ണമായി എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നാഭിപ്രായവും ഉടലെടുത്തിട്ടുണ്ട്.
രാജ്യ സഭയിലെന്ന പോലെ ലോക്‌സഭയിലും കോണ്‍ഗ്രസും മിക്ക പ്രതിപക്ഷ പാരട്ടികളും ബില്ലിനെ എതിര്‍ത്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായവും ശക്തമായിട്ടുണ്ട്. ബില്ലിനെ കണ്ണടച്ച് എതിര്‍ക്കുന്നത് ദോഷം ചെയ്യുമെന്ന നിലപാടിലാണ് ജനാര്‍ദ്ദന്‍ ത്രിവേദി ഉള്‍പ്പടെയുള്ള നേതാക്കള്‍.