ജമ്മുകശ്മീരിലെ നേതാക്കളുടെ അറസ്റ്റ്: ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിന് പിന്നാലെ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുല്ലയുമടക്കമുള്ള നേതാക്കളെ അറസ്റ്റ്‌ചെയ്തതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനഃസംഘടിപ്പിച്ചതുമായ വിഷയങ്ങള്‍ ആഭ്യന്തര വിഷയമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മോര്‍ഗന്‍ ഒട്ടാഗസ് അറിയിച്ചു.

വ്യക്തിപരമായ അവകാശങ്ങളും കശ്മീരികളുടെ ആശങ്കയും കണക്കിലെടുക്കണം, നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും സമാധാനം നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ കൊക്കൊള്ളണമെന്നുംഅമേരിക്ക അഭിപ്രായപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.