ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസുകള്‍ കെ.എസ്.ആര്‍.ടി.സി അവസാനിപ്പിക്കുന്നു. ഞയറാഴ്ച മുതല്‍ രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുള്ള ചെയിന്‍ സര്‍വ്വീസുകളായി ഫാസ്റ്റ് പാസഞ്ചറുകളുടെ ഓട്ടം ചുരുങ്ങും.

സൂപ്പര്‍ ഫാസ്റ്റിന് പിന്നാലെ ഫാസ്റ്റും പുനക്രമീകരിക്കുന്നതോടെ പ്രതിമാസം അഞ്ചുകോടിയോളം രൂപ ചെലവിനത്തില്‍ കുറയ്ക്കാമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്കുകൂട്ടല്‍.

തിരുവനന്തപുരം സെട്രല്‍ ഡിപ്പോയില്‍ മാത്രം 20 ദീര്‍ഘദൂര പാസഞ്ചറുകളുണ്ട്. ഈ ബസുകളെല്ലാം ഞയറാഴ്ച മുതല്‍ ആലപ്പുഴയിലേക്കും കോട്ടയത്തേയ്ക്കുമുള്ള ചെയിന്‍ സര്‍വ്വീസുകളായി ചുരുക്കും. അതുപോലെ തിരുവനന്തപുരം -കുമളി സര്‍വ്വീസ് നിര്‍ത്തും.
നെടുമങ്ങാട് ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന എറണാകുളം ഫാസ്റ്റ് പാസഞ്ചറുകള്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

© 2024 Live Kerala News. All Rights Reserved.