പ്രവാസി അക്കൗണ്ടന്റുകൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി സൗദി

റിയാദ്: പ്രവാസികൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ. പ്രവാസികളായ അക്കൗണ്ടൻറ്റുമാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കി പുതിയ നിയമം പുറത്തിറക്കി. തൊഴിൽ, സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്‍റെ പുതിയ നിയമം നടപ്പാക്കുന്നത്.

സെപ്റ്റംബർ ഒന്ന് മുതൽ നിയമം നിലവിൽ വരും. വ്യാജ രേഖകൾ ഉപയോഗിച്ച് അക്കൗണ്ടന്‍റായും ഓഡിറ്ററായും ജോലി ചെയ്യുന്നവരെ കണ്ടെത്താനാണ് നടപടിയെന്നാണ് വിശദീകരണം.

2020 അവസാനത്തോടെ രാജ്യത്തെ സ്വകാര്യ മേഖലയിൽ 20,000 അക്കൗണ്ടിംഗ് തസ്‌തികകൾ സ്വദേശിവൽക്കരിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.