മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ : ട്രംപിന് ആശ്വാസമായി യു.എസ്‌. സുപ്രീം കോടതി വിധി

വാഷിങ്‌ടണ്‍: യു.എസ്‌-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശ്വസിക്കാവുന്ന വിധിയുമായി യു.എസ്‌. സുപ്രീം കോടതി വിധി. പെന്റഗണിന്റെ കോടിക്കണക്കിനു ഡോളര്‍ മതില്‍നിര്‍മാണത്തിനായി വകമാറ്റാമെന്നു കോടതി ഉത്തരവിട്ടു. വിധിക്കു പിന്നാലെ ഈ ഉത്തരവ്‌ വലിയ വിജയമെന്നു ട്രംപ് ട്വീറ്റ് ചെയ്തു. . അതിര്‍ത്തി സുരക്ഷയ്‌ക്കും നിയമവാഴ്‌ച ഉറപ്പുവരുത്താനും കോടതി ഉത്തരവ്‌ ഉപകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

© 2024 Live Kerala News. All Rights Reserved.