ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം ഓഗസ്റ്റ് ഏഴു വരെ നീട്ടി. മുത്തലാക്ക് ബില്‍ ലോക്സഭയില്‍ പാസായതിനു പിന്നാലെ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണു സമ്മേളനം ഓഗസ്റ്റ് ഏഴു വരെ നീട്ടിയതായി സഭയില്‍ അറിയിച്ചത്.
നേരത്തേ നിശ്ചയിച്ചത് പ്രകാരം ബഡ്ജറ്റ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കേണ്ടതായിരുന്നു. പാര്‍ലമെന്റ് സമ്മേളനം നീട്ടിയാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബഹിഷ്കരണം നടത്താന്‍ പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളില്‍ കൂടിയാലോചന നടത്തിയിരുന്നു.
സര്‍ക്കാര്‍ വ്യാഴാഴ്ച മുത്തലാക്ക് ബില്‍ അവതരിപ്പിച്ചതോടെ ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്ലും ഡിഎന്‍എ ബില്ലും മാറ്റിവച്ചിരുന്നു. ഈ ബില്ലുകള്‍ വരുംദിവസങ്ങളില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.