സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ചയും കണ്ണൂര്‍ ജില്ലയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും കാസര്‍ഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച വരെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കനത്ത മഴയ്‌ക്കൊപ്പം തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ്, മധ്യ കിഴക്കന് അറബിക്കടലിലും വെള്ളിയാഴ്ച വരെ തെക്കുപടിഞ്ഞാറന് കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ ആകാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി