നാടകങ്ങൾക്ക് അവസാനം: മുഖ്യമന്ത്രിയായി ബി എസ് യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും. വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ വീണതോടെ, 14 മാസത്തെ ഇടവേളക്ക് ശേഷം ബി എസ് യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ്. സർക്കാരുണ്ടാക്കാൻ ഗവർണറെ കണ്ട് യെദിയൂരപ്പ ഇന്ന് അവകാശവാദമുന്നയിക്കും.

കർണാടക നിയമസഭയിൽ 105 എംഎൽഎമാരുമായി വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. 15 വിമതരുടെ രാജി സ്വീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്താൽ, രണ്ട് സ്വതന്ത്രരുടെ പിന്തുണയിൽ ബിജെപിക്ക് കേവലഭൂരിപക്ഷമാകും. അതുകൊണ്ടാണ് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കാൻ ബിജെപി തീരുമാനിച്ചത്. ഇതിനായി, ഗവർണർ ഇന്ന് തന്നെ യെദിയൂരപ്പയെ ക്ഷണിച്ചേക്കും.

© 2024 Live Kerala News. All Rights Reserved.