ലണ്ടന്‍: എണ്ണക്കപ്പല്‍ പിടിച്ചെടുത്ത ഇറാനെതിരെ ഉപരോധം ഏര്‍പെടുത്താന്‍ ബ്രിട്ടന്റെ നീക്കം. തുടര്‍നടപടികള്‍ ആലോചിക്കാന്‍ പ്രധാനമന്ത്രി തെരേസ മെയ് അടിയന്തിര യോഗം വിളിച്ചു. പ്രതിസന്ധി പരിഹരിക്കാൻ ഫ്രാൻസ്, ജർമനി, ഒമാൻ എന്നീ രാജ്യങ്ങൾ ഇറാൻ നേതൃത്വവുമായി അനൗപചാരിക ചർച്ചകൾ നടത്തുന്നുണ്ട്.
ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടുന്നതിനിടെയാണ് ഇറാന്റെ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടറില്‍ വച്ച് ബ്രിട്ടണ്‍ പിടികൂടിയത്. ഇതിന് മറുപടിയായി സൌദിയലേക്ക് പോയ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് വെള്ളിയാഴ്ച ഇറാനും പിടികൂടി.
മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചെന്നാരോപിച്ചായിരുന്നു ഇറാൻ റെവലൂഷണറി ഗാര്‍ഡ് കപ്പൽ പിടിച്ചത്. ഇതിന് മറുപടിയായി ഇറാനു മേൽ ഉപരോധം ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ബ്രിട്ടന്‍ ആലോചിക്കുന്നത്.