ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പുറത്തായ ഇന്ത്യയുടെ അടുത്ത മത്സരം വെസ്റ്റിന്‍ഡീസിനെതിരെയാണ്. ഇതിന്റെ ഭാഗമായി ഓഗസ്റ്റില്‍ ആരംഭിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇനി ഇന്ത്യ തയാറെടുക്കുന്നത്. അതിനായി പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. കൊഹ്ലി ആണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍. ധോണി പിന്‍മാറിയ സാഹചര്യത്തില്‍ റിഷഭ് പന്ത് ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ആകും. മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമിലെത്തി. അതേസമയം ബുംറയെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ജു സാംസണ്‍ അവസരം ലഭിച്ചില്ല. രണ്ടു ടെസ്റ്റുകളും, മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് വിന്‍ഡീസ് പര്യടനത്തില്‍ ഉള്ളത് .
ഏകദിന ടീം അംഗങ്ങളായി വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (ഉപനായകന്‍), ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, ഖലീല്‍ അഹ്മദ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, നവദീപ് സൈനി എന്നിവരും, ട്വന്റി-20 ടീമില്‍ വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (ഉപനായകന്‍), ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹ്മദ്, ദീപക് ചഹാര്‍, നവദീപ് സൈനി എന്നിവരും അതോടൊപ്പം ടെസ്റ്റ് ടീമില്‍ വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (ഉപനായകന്‍) രോഹിത് ശര്‍മ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, മായങ്ക് അഗര്‍വാള്‍, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവും ഉള്‍പ്പെടുന്നു.