പതിനെട്ടു വയസില്‍ താഴെയുള്ളവര്‍ക്ക് സൗജന്യ വിസ; യുഎഇയില്‍ നിയമം പ്രാബല്യത്തില്‍ വന്നു

അബുദാബി: യുഎഇ സന്ദര്‍ശിക്കാന്‍ പോകുന്ന കുട്ടികള്‍ക്കുള്ള സൗജന്യ വിസ നിയമം പ്രാബല്യത്തില്‍ വന്നു. പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് സൗജന്യ സന്ദര്‍ശന വിസ അനുവദിക്കുയെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

ഇതു പ്രകാരം ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ വേനല്‍ക്കാലത്ത് വിസാ ഫീസിളവ് ലഭിക്കുകയും ചെയ്യും. അവധിക്കാലത്ത് യുഎഇ സന്ദര്‍ശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.

യുഎഇ സന്ദര്‍ശിക്കാന്‍ ഓരോ വര്‍ഷവും വിവിധയിടങ്ങളില്‍ നിന്ന് നിരവധി പേരാണ് എത്തുന്നത്. വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് യുഎഇ. അടുത്തിടെ യുഎഇയിലെത്തുന്ന ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ വീസാ ഫീസിളവ് നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.