അടുത്ത ലോകകപ്പ് വേദി; ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കും

മുംബൈ: 2023-ലെ ഐ.സി.സി ലോകകപ്പ് ഇന്ത്യയില്‍ നടക്കും. ഇതാദ്യമായാണ് ഇന്ത്യ ലോകകപ്പിന് ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. 1987-ല്‍ ഇന്ത്യയും പാകിസ്ഥാനുമായിരുന്നു ലോകകപ്പ് വേദിപങ്കിട്ടത്. 1996-ല്‍ ഇന്ത്യയും ശ്രീലങ്കയും പാക്കിസ്ഥാനും, 2011-ല്‍ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയരായത്.

അതേസമയം അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ഓസ്‌ട്രേലിയ വേദിയാകും.

© 2024 Live Kerala News. All Rights Reserved.