പ്രളയാനന്തര കേരള പുനർനിർമാണം: വികസനസംഗമം ഇന്ന‌്

തിരുവനന്തപുരം
കേരള പുനർനിർമാണത്തിന‌് സാമ്പത്തികസഹായവും പുത്തൻ ആശയങ്ങളും കണ്ടെത്താൻ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി തിങ്കളാഴ‌്ച വികസനസംഗമം നടക്കും. അന്തർദേശീയവും ദേശീയവുമായ ധനകാര്യ ഏജൻസികളുടെ വായ്പകളും സാമ്പത്തിക സാങ്കേതികസഹായങ്ങളും തുടർന്നും ലഭ്യമാക്കുകയാണ‌് ലക്ഷ്യം. പകൽ മൂന്നിന‌് കോവളം ലീല റാവിസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ‌് വികസനസംഗമം.

വിവിധ മേഖലകളിലെ വിദഗ‌്ധർ പങ്കെടുക്കുന്ന ചർച്ച നടക്കും. ലോക ബാങ്ക‌്, ഏഷ്യൻ ഡെവലപ‌്മെന്റ‌് ബാങ്ക‌്, കെഎഫ‌്ഡബ്ല്യു, ജിക്ക, ഡിപ്പാർട്ട‌്മെന്റ‌് ഓഫ‌് ഇന്റർനാഷണൽ ഡെവലപ‌്മെന്റ‌്, ഫ്രഞ്ച‌് ഡെവല‌പ‌്മെന്റ‌് ഏജൻസി, യുഎൻഡിപി, ജർമൻ ഡെവലപ‌്മെന്റ‌് എയ‌്ഡ‌് ജിഐഇസഡ‌്, ഹഡ‌്കോ, ആർഐഡിഎഫ‌്, എഐഐബി, ന്യൂ ഡെവലപ‌്മെന്റ‌് ബാങ്ക‌് തുടങ്ങിയ അന്തർദേശീയ, ദേശീയ വികസന ഏജൻസികൾ പങ്കെടുക്കും. ഈ സ്ഥാപനങ്ങളുമായി മേഖലകൾ തിരിച്ചുള്ള ധനകാര്യചർച്ചകളും നടക്കും.

പ്രളയാനന്തരകേരളത്തിന്റെ പുനർനിർമാണത്തിനായി വിവിധ മേഖലകളിൽ സാധ്യമായ വിഭവസമാഹരണവും സാങ്കേതിക സഹായവും ലഭ്യമാക്കാനുള്ള ചർച്ചകൾക്ക് വികസനസംഗമം തുടക്കം കുറിക്കും

© 2024 Live Kerala News. All Rights Reserved.