ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവച്ചു; പുതിയ തീയതി പിന്നീട് അറിയിക്കും

ശീഹരിക്കോട്ട: ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ ജൂലായ് 15 തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് മാറ്റിവച്ചത്. സാങ്കേത്തികതകരാര്‍ കാരണമാണ് വിക്ഷേപണം മാറ്റിവച്ചതെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ കൗണ്ട്ഡൗണ്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചതായി വിവരം ലഭിച്ചത്. ഞായറാഴ്ച രാവിലെ 6:51-നാണ് ചാന്ദ്രയാന്‍ 2-ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചത്.

© 2024 Live Kerala News. All Rights Reserved.