രാഷ്ട്രീയ പ്രതിസന്ധി; കര്‍ണാടക വിഷയം ഇന്ന് സുപ്രീംകോടതിയില്‍, ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി : കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി വിഷയം ഇന്ന് സുപ്രിം കോടതിയില്‍. പ്രതാപ് ഗൗഡ പാട്ടീല്‍ ഉള്‍പ്പടെ 10 വിമത എം.എല്‍.എ മാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉച്ചക്ക് മുന്‍പ് തന്നെ കേസ് പരിഗണിക്കും. രാജി സ്വീകരിക്കാന്‍ സ്പീക്കറോട് നിര്‍ദേശിക്കുക, അയോഗ്യനാക്കാനുള്ള നടപടികള്‍ തടയുക എന്നിവയാണ് വിമത എം.എല്‍.എ മാരുടെ പ്രധാന ആവശ്യങ്ങള്‍.

ഈ മാസം 6 ന് രാജിക്കത്ത് കൈമാറിയിട്ടും സ്പീക്കര്‍ സ്വീകരിക്കുന്നില്ല. ഭരണഘടന വിരുദ്ധ നിലാപട് കൈകൊള്ളുകയാണ്. അതിനാല്‍ സ്പീക്കറോട് രാജി സ്വീകരിക്കാന്‍ ആവശ്യപ്പെടണം എന്നാണ് എം.എല്‍.എമാരുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം. അയോഗ്യനാക്കാനുള്ള നടപടികള്‍ തടയണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുമാര സ്വാമി സര്‍ക്കാരിന് ഇപ്പോള്‍ ഭൂരിപക്ഷമില്ല. എന്നിട്ടും വിശ്വാസ വോട്ടെടുപ്പിന് തയ്യാറാകുന്നില്ല, ബി.ജെ.പിയാണ് വലിയ ഒറ്റ കക്ഷിയെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

© 2024 Live Kerala News. All Rights Reserved.