പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: ചെന്നിത്തലയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ പോലീസ് പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേടില്‍ പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണിനയില്‍. കേസില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പോലീസിനു നല്‍കിയ പോസ്റ്റല്‍ ബാലറ്റുകള്‍ അസോസിയേഷന്‍ നേതാക്കള്‍ കൈവശപ്പെടുത്തി വോട്ട് രേഖപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം.

അതേസമയം പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം കോടതിയെ അറിയിച്ചുണ്ട്. ഈ അന്വേഷണം തുടരട്ടെയെന്നാണ് ഹൈക്കോടതിയുടെ നിലപാട്. വോട്ട് രേഖപ്പെടുത്തിയത് താനാണെന്ന് തെളിയിക്കാന്‍ വോട്ടര്‍ നല്‍കുന്ന സത്യവാങ്മൂലമായ ഫോം 13 എ രഹസ്യ സ്വഭാവമുള്ളതിനാല്‍ ഇത് കൈമാറാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇവ ഒഴികെ മറ്റെല്ലാ രേഖകളും കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി പിന്നീട് തീരുമാനമറിയിക്കും.

© 2022 Live Kerala News. All Rights Reserved.