മുംബൈ: കര്‍ണാടക പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ്. വിമത എംഎല്‍മാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തി. എം.എല്‍മമാരെ കാണാനാണ് മുംബൈയിലെത്തിയതെന്ന് ശിവകുമാര്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കും മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാറിനുമെതിരേ വിമത എംഎല്‍എമാർ രംഗത്തെത്തി. തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് അറിയിച്ചുകൊണ്ട് കുമാരസ്വാമിക്കും ശിവകുമാറിനുമെതിരേ മുംബൈ പോലീസ് കമ്മീഷണർക്ക് എംഎൽഎമാർ പരാതി നൽകി.