അമേരിക്കന്‍ ഉത്പന്നങ്ങങ്ങളുടെ ഇറക്കുമതി തീരുവയുടെ വര്‍ധനവ്; ഇന്ത്യയ്‌ക്കെതിരെ ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ ഉത്പന്നങ്ങങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വര്‍ധിപ്പിച്ചതിനെതിരെ വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ തോന്നിയപോലെയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്നതെന്ന് ട്രംപ് ആരോപിച്ചു. അത് ഇനിയും അംഗീകരിക്കാനാകില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു.
ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്തെത്തിയിട്ടുള്ളത്. വ്യാപാര സംബന്ധമായ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അടുത്തയാഴ്ചയാണ് അമേരിക്കന്‍ പ്രതിനിധികള്‍ ഡല്‍ഹിയിലെത്തുന്നത്.

© 2024 Live Kerala News. All Rights Reserved.