ഡോ. ബോബി ചെമ്മണ്ണൂരിന് ആലപ്പാട് നിവാസികളുടെ സ്നേഹാദരവ്

കേരളത്തെ നടുക്കിയ പ്രളയക്കെടുതിയിൽ, മരണത്തെ മുഖാമുഖം കണ്ട ഇരുന്നൂറോളം പേരെ അതിസാഹിസകമായി സ്വജീവൻ പോലും വകവെക്കാതെ ബോട്ടുകളിൽ ചെന്ന് രക്ഷപ്പെടുത്തിയ ജീവകാരുണ്യപ്രവർത്തകനും സ്പോർട്സ്മാനും ബിസിനസ്സുകാരനുമായ ഡോ. ബോബി ചെമ്മണ്ണൂരിന് ആലപ്പാട് നിവാസികളുടെ സ്നേഹാദരവ്. ആലപ്പാട് പൊറത്തൂരിൽ വെച്ച് ആർച് ബിഷപ് ഡോ. മാർ ആൻഡ്രൂസ് താഴത്തു പിതാവ് പൊന്നാട ചാർത്തിയാണ് ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചത്. പ്രളയജലത്തിൽ അകപ്പെട്ടവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെന്ന് രക്ഷപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യവസ്തുക്കൾ നേരിട്ടെത്തിക്കുകയും ചെയ്തതിന്റെ ഉപകാരസ്മരണയായിരുന്നു പ്രസ്തുത ചടങ്.

© 2022 Live Kerala News. All Rights Reserved.