എല്‍നിനോ ദുര്‍ബലപ്പെടുന്നു: അടുത്ത രണ്ടുമാസം തുടര്‍ച്ചയായ മഴയെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ: ‘എല്‍ നിനോ’ പ്രതിഭാസം ദുര്‍ബലപ്പെടുന്നതോടെ അടുത്ത രണ്ടു മാസങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

ഈ ഏപ്രില്‍വരെ ‘എല്‍ നിനോ’ ദുര്‍ബലമായിരുന്നു. എന്നാല്‍ തുടര്‍ന്ന് ശക്തിപ്പെട്ടതിനാല്‍ ജൂണില്‍ മഴ തീരെ കുറയാന്‍ കാരണമായി. ജൂലായിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മഴ കുറവായിരിക്കുമെങ്കിലും ‘എല്‍ നിനോ’ ദുര്‍ബലപ്പെടുന്നതോടെ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഭൂമധ്യരേഖയുടെ താഴെയുള്ള ഭാഗങ്ങളില്‍ വീശുന്ന തെക്കുപടിഞ്ഞാറന്‍ കാറ്റാണ് മണ്‍സൂണ്‍ മേഘങ്ങളെ ഇന്ത്യയിലെ കേരളമുള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കു കൊണ്ടുവരുന്നത്. സാധാരണ ജൂണ്‍ ഒന്നിന് മഴ മേഘങ്ങളുമായി എത്താറുള്ള ഈ കാറ്റിന്റെ ശക്തി കുറയാന്‍ എല്‍ നിനോ കാരണമായതോടെ മഴ മേഘങ്ങളും എത്താന്‍ വൈകി. 2015-ലും ‘എല്‍നിനോ’ കാരണം കാലവര്‍ഷം വൈകിയിരുന്നു.

© 2024 Live Kerala News. All Rights Reserved.