കുവൈറ്റ് സിറ്റി: സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി കുവൈറ്റ്. ഇതിന്റെ ഭാഗമായി അടുത്ത സാമ്പത്തിക വര്‍ഷം പൊതുമേഖലയില്‍ നിന്ന് മൂവായിരം വിദേശികളെ ഒഴിവാക്കാനാണ് നീക്കം. പട്ടിക തയ്യാറാക്കാന്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.
വരുന്ന 5 വര്‍ഷത്തിനുള്ളില്‍ പൊതുമേഖലയില്‍ 100 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മൂവായിരം വിദേശികളെ നാടുകടത്താനാണ് കുവൈറ്റ് സര്‍ക്കാര്‍ ഉത്തരവ്. ഇക്കാര്യത്തില്‍ മന്ത്രിസഭയുടെ പൂര്‍ണ പിന്തുണയോടെയാണ് സിവില്‍ സര്‍വീസ് കമ്മീഷന്റെ നടപടി.അഡ്മനിസ്‌ട്രേറ്റീവ് ജോലികളുള്ള വിദ്ദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാനാണ് ഉത്തരവ്.
അതേ സമയം വിദ്യാഭ്യാസ മന്ത്രാലയം ഒഴിവാകേണ്ടവരുടെ പട്ടിക ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് വിദേശികളെ ഒഴിവാക്കി വിദേശികളെ നിയമിക്കുന്ന ഇഹലാല്‍ പദ്ധതി വിജയകരമായി മുന്നോട്ട് പോകുന്നുണ്ടന്നാണ് വിലയിരുത്തല്‍.