മുംബൈ: മുംബൈയില്‍ കനത്ത മഴ. ഞായറാഴ്ച രാത്രിയും ഇന്നലെ രാവിലെയും പെയ്ത കനത്ത മഴയില്‍ റോഡ്, റെയില്‍ ഗതാഗതം താറുമാറായി. മിക്ക ഇടങ്ങളിലും വെള്ളക്കെട്ട് ഉയർന്നതിനാൽ റോഡ് ഗതാഗതവും കാൽനട യാത്രയും ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ചയും അവധി നല്‍കിയിട്ടുണ്ട്.
രണ്ടു ദിവസത്തിനിടെ നഗരത്തില്‍ 540 മില്ലിമീറ്റര്‍ മഴയാണുണ്ടായത്. ഒരു ദശാബ്ദത്തിലെ ഉയര്‍ന്ന നിരക്കാണിത്. താനെ, പാല്‍ഘര്‍ തുടങ്ങിയ സമീപ മേഖലകളില്‍ വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം. 27 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും കൂടിയ താപനില. അതേസമയം, വരും ദിവസങ്ങളിലും കനത്ത മഴ തുടരും.
കഴിഞ്ഞ ദിവസം രാത്രി ജയ്പൂരില്‍നിന്നും മുംബൈ വിമാനത്താവളത്തിലേക്കെത്തിയ സ്പൈസ് ജെറ്റ് വിമാനം ലാന്‍ഡിങ്ങിനിടെ റെണ്‍വേയില്‍നിന്നും തെന്നി നീങ്ങിയിരുന്നു. വിമാനത്താവളത്തിലെ പ്രധാന റണ്‍വേ ഇപ്പോള്‍ അടിച്ചിരിക്കുകയാണ്. മുംബൈ വിമാനത്താവളത്തിലെത്തുന്ന വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്.