രാഹുൽ ഗാന്ധി ഇന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാരുമായി യോഗം ചേരും

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് രാജ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിമാരുമായി യോഗം ചേരും. ഉച്ചതിരിഞ്ഞ് 3.30 ന് രാഹുലിന്‍റെ വസതിയിലാണ് യോഗം. കോൺഗ്രസ് ഭരിക്കുന്ന 5 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുക. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ല എന്ന് ആവർത്തിക്കുമ്പോഴും രാഹുൽ സംഘടനാ കാര്യങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തുന്നുണ്ട്.

ലോക് സഭാ തെരെഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ നേതാക്കളുടെ രാജി തുടരുന്ന പശ്ചാത്തലത്തിലാണ് യോഗമെന്നത് ശ്രദ്ധേയമാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷ പദം ഒഴിയാന്‍ സന്നദ്ധനാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കിയിരുന്നു.

നേരത്തെ തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ രാജസ്ഥാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്.

© 2024 Live Kerala News. All Rights Reserved.