ലോകകപ്പില്‍ ഇന്ത്യക്ക് അദ്യ തോല്‍വി

ലോകകപ്പില്‍ ഇന്ത്യക്ക് അദ്യ തോല്‍വി നേരിട്ടു. അതേസമയം ഇംഗ്ലണ്ടിന് 31 റണ്‍സിന്റെ ജയമാണ് സംഭവിച്ചത്. 31 റണ്‍സിന് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ തോല്‍വി നേരിട്ടിരിക്കുന്നത്. മാത്രമല്ല 338 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

അതേസമയം ഇംഗ്ലണ്ട് പേസര്‍മാരുടെ ഉജ്ജ്വല പ്രകടനമാണ് അവര്‍ക്ക് ജയമൊരുക്കിയത്. 102 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. 66 റണ്‍സെടുത്ത കോലി, 45 റണ്‍സെടുത്ത പാണ്ഡ്യ എന്നിവരും ഇന്ത്യക്കു വേണ്ടി തിളങ്ങിയിരുന്നു. ലിയാം പ്ലങ്കറ്റ് ഇംഗ്ലണ്ടിനു വേണ്ടി 3 വിക്കറ്റ് വീഴ്ത്തുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.