സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മഴയ്‌ക്കൊപ്പം 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ കാറ്റും വീശും. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

എന്നാല്‍ അടുത്ത ദിവസങ്ങളിലൊന്നും ജാഗ്രതാ മുന്നറിയിപ്പുകള്‍ നിലവിലില്ല. തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഇന്നു രാത്രിവരെ 2.5 മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കുന്നതിനാല്‍ കുളച്ചല്‍, ധനുഷ്‌ക്കോടി ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.

© 2023 Live Kerala News. All Rights Reserved.