അവരെന്റെ ടൈപ്പ് അല്ല, അങ്ങനെ ഒരിക്കലും സംഭവിക്കില്ല; ലൈംഗികാരോപണം തള്ളി ട്രംപ്

ന്യൂയോര്‍ക്ക്: എഴുത്തുകാരിയായ ജീന്‍ കരോള്‍ ഉന്നയിച്ച ലൈംഗികാരോപണം വീണ്ടും നിഷേധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

‘എല്ലാ ബഹുമാനത്തോടെയും പറയട്ടേ, ഒന്ന് അവരെന്റെ ടൈപ്പ് അല്ല. രണ്ട് അത് ഒരിക്കലും സംഭവിക്കില്ല. ‘ തനിക്ക് അവരെ അറിയില്ല. അവര്‍ മാഗസിനില്‍ എഴുതിയത് കള്ളമാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

20 വര്‍ഷം മുമ്പ് ഡ്രസിംഗ് റൂമില്‍ വച്ച് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ജീന്‍ കരോളിന്റെ ആരോപണം. ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്‍ പബ്ലിഷ് ചെയ്യുന്ന കരോളിന്റെ പുസ്തകത്തിലാണ് ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. 1990 കളിലാണ് താന്‍ പീഡനം നേരിട്ടതെന്നാണ് കരോളിന്‍ തന്റെ പുതിയ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. പ്രസിഡന്റ് ആകുന്നതിന് മുമ്പ് ട്രംപ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തുന്ന 16ാമത്തെയെങ്കിലും യുവതിയായിരിക്കും കരോളിന്‍ എന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാന്‍ഹട്ടണിലെ ഒരു വ്യാപാര ശാലയില്‍ വച്ച് ഏതോ യുവതിക്ക് വസത്രം വാങ്ങുന്നതിനായി ട്രംപ് തന്നോട് അഭിപ്രായം ചോദിച്ചു. തമാശ രൂപേണ മറുപടിയും നല്‍കി. ആ സമയത്ത് ഡ്രസിംഗ് റൂം അടഞ്ഞ് കിടക്കുകയായിരുന്നു. അയാള്‍ തന്നെ ചുമരിലേക്ക് തള്ളി മാറ്റി ലൈംഗികമായി പീഡിപ്പിച്ചുവെന്നും കരോളിന്റെ പുസ്തകത്തില്‍ ആരോപിക്കുന്നു.

© 2024 Live Kerala News. All Rights Reserved.