ഇംഗ്ലണ്ടിനെ തകർത്ത് ഓസ്‌ട്രേലിയ സെമിയിൽ

ലണ്ടന്‍: ലോകകപ്പ് മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ സെമിയിൽ കടന്നു. 64 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്താണ് നിലവിലെ ചമ്പ്യാന്മാരായ ഓസ്‌ട്രേലിയയുടെ സെമിപ്രവേശനം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടന്നതിനിടെ ഇംഗ്ലണ്ട് 44.4 ഓവറില്‍ 221 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

115 പന്തില്‍ 89 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്കാണ് ഇംഗ്ലണ്ട് നിരയില്‍ ടോപ് സ്‌കോര്‍ നേടിയത്. മറ്റാര്‍ക്കും തന്നെ താളം കണ്ടെത്താന്‍ സാധിച്ചില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഫിഫ്റ്റി നേടിയ ഡേവിഡ് വാര്‍ണറും ചേര്‍ന്നാണ് മികച്ച സ്കോറില്‍ എത്തിച്ചത്. സ്റ്റീവ് സ്മിത്ത് 34 പന്തില്‍ 38 റണ്‍സും അലക്സ് കാരി 27 പന്തില്‍ 38 റണ്‍സും നേടി മികച്ച പിന്തുണ നല്‍കി.