‘നഗരസഭ അധ്യക്ഷയ്ക്ക് അനുമതി നല്‍കാന്‍ അധികാരമില്ല’; പി കെ ശ്യാ​മ​ള​യ്ക്കെ​തി​രേ പാ​ര്‍​ട്ടി ന​ട​പ​ടി​യി​ല്ലെന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: ആന്തൂരിലെ പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ല്‍ ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭാ അധ്യക്ഷ പി.​കെ. ശ്യാ​മ​ള​യ്ക്കെ​തി​രേ പാ​ര്‍​ട്ടി ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. വീഴ്ച പറ്റിയത് ഉദ്യോഗസ്ഥ തലത്തിലെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന.

നഗസരഭാ അധ്യക്ഷക്ക് ലൈസന്‍സ് കൊടുക്കാനുള്ള അധികാരമില്ല. അധ്യക്ഷ എന്ന നിലയില്‍ കാര്യങ്ങള്‍ പരിശോധിക്കാം. അപ്പീല്‍ അധികാരം പോലും അധ്യക്ഷക്ക് ഇല്ല. അങ്ങനെ വളരെ പരിമിതമായ രീതിയില്‍ മാത്രമേ അധ്യക്ഷക്ക് ഇടപെടാന്‍ കഴിയു. അത്തരത്തില്‍ അധ്യക്ഷക്ക് വീഴ്ചപറ്റിയിട്ടില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

സം​ഭ​വ​ത്തി​ല്‍ മൂ​ന്നു ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും നി​ജ​സ്ഥി​തി പു​റ​ത്തു​വ​ര​ട്ടെ​യെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. ശ്യാ​മ​ള കു​റ്റം ചെ​യ്തെ​ന്ന് ഈ ​ഘ​ട്ട​ത്തി​ല്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സം​ഭ​വ​ത്തി​ല്‍, നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ര്‍​ക്കാ​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എം.​കെ. ഗി​രീ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ ക​ലേ​ഷ്, ഗ്രേ​ഡ് വ​ണ്‍ ഓ​വ​ര്‍​സി​യ​ര്‍​മാ​രാ​യ അ​ഗ​സ്റ്റി​ന്‍, സു​ധീ​ര്‍ എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

ശ്യാമളയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചത്.

© 2024 Live Kerala News. All Rights Reserved.