സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇറാന്‍ വ്യോമ മേഖലയിലൂടെയുള്ള സഞ്ചാരം സൗദി എയര്‍ലൈന്‍സും മാറ്റി

ജിദ്ദ: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇറാന്‍ വ്യോമ മേഖലയിലൂടെയുള്ള സഞ്ചാരം സൗദി എയര്‍ലൈന്‍സും മാറ്റിയിരിക്കുന്നു. അമേരിക്കയുടെ ആളില്ലാ വിമാനം ഈ മേഖലയില്‍ ഇറാന്‍ വെടിവെച്ചു വീഴ്ത്തിയതിനെ തുടര്‍ന്നുണ്ടായ മോശം സാഹചര്യത്തിലാണ് നിലവില്‍ സൗദിയയും റൂട്ട് മാറ്റാന്‍ തീരുമാനിച്ചത്.
സംഘര്‍ഷ സാധ്യതയുള്ള വ്യോമപാതയില്‍ നിന്ന് വിവിധ വിമാനങ്ങള്‍ മാറിപ്പറക്കുന്ന സാഹചര്യത്തില്‍ യു.എസ്, യു.എ.ഇ വിമാനങ്ങള്‍ നേരത്തെ റൂട്ട് മാറ്റിയിരുന്നു

© 2024 Live Kerala News. All Rights Reserved.