ടെഹ‌്റാൻ
വ്യോമാതിർത്തി അതിക്രമിച്ചു കടന്ന അമേരിക്കൻ ചാര ഡ്രോൺ ഇറാൻ റവല്യൂഷറി ഗാർഡ‌് വെടിവച്ചിട്ടു. വ്യാഴാഴ‌്ച അമേരിക്കയുടെ ചാര വിമാനം ഇറാന്‍ അതിര്‍ത്തിയില്‍ കടന്ന ഉടനെ സൈന്യം വെടിവച്ചിടുകയായിരുന്നുവെന്ന‌് റവല്യൂഷണറി ഗാർഡിന്റെ വാർത്ത വെബ‌്സൈറ്റ‌് അറിയിച്ചു. എന്നാൽ അന്താരാഷ‌്ട്ര അതിർത്തിയിലൂടെ പറക്കുകയായിരുന്ന തങ്ങളുടെ ഡ്രോൺ ആണ‌് ഇറാൻ വെടിവച്ചിട്ടതെന്ന‌് അമേരിക്ക പറഞ്ഞു. ഡ്രോൺ ഇറാന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചിട്ടില്ലെന്നാണ‌് അമേരിക്കയുടെ വിശദീകരണം. സ‌്ട്രേറ്റ‌് ഓഫ‌് ഹോർമുസിലെ അന്താരാഷ‌്ട്ര വ്യോമാതിർത്തിയിലാണ‌് തങ്ങളുടെ ഡ്രോൺ ഇറാൻ വെടിവച്ചിട്ടതെന്ന‌് അമേരിക്കൻ സൈനിക വക്താവ‌് ക്യാപ‌്റ്റൻ ബിൽ അർബൻ പറഞ്ഞു.