സംസ്ഥാനത്ത് ശ​നി​യാ​ഴ്ച​വ​രെ കനത്ത മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ശ​നി​യാ​ഴ്ച​വ​രെ കനത്ത മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്ത് വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റി​ന്‍റെ വേ​ഗ​ത 35 മു​ത​ല്‍ 45 കി​ലോ​മീ​റ്റ​ര്‍​വ​രെ​യാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ബുധനാഴ്ച രാ​ത്രി 11.30വ​രെ മം​ഗ​ലാ​പു​രം മു​ത​ല്‍ കാ​ര്‍​വാ​ര്‍​വ​രെ​യു​ള്ള ക​ര്‍​ണാ​ട​ക തീ​ര​ത്തും മി​നി​ക്കോ​യ് മു​ത​ല്‍ ബി​ത്ര​വ​രെ​യു​ള്ള ല​ക്ഷ​ദ്വീ​പി​ലും തി​ര​മാ​ല​ക​ള്‍ 3.5 കി​ലോ​മീ​റ്റ​ര്‍​വ​രെ ഉ​യ​രും. കു​ള​ച്ച​ല്‍ മു​ത​ല്‍ ധ​നു​ഷ്കോ​ടി​വ​രെ​യു​ള്ള തെ​ക്ക​ന്‍ ത​മി​ഴ്നാ​ട് തീ​ര​ത്ത് തി​ര​മാ​ല​ക​ള്‍ 3.5 മീ​റ്റ​ര്‍​വ​രെ ഉ​യ​രും.

അ​ടു​ത്ത മൂ​ന്നു ദി​വ​സ​ങ്ങ​ളി​ല്‍ സോ​മാ​ലി​യ തീ​ര​ത്തും തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ അ​റ​ബി​ക്ക​ട​ലി​ലും തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍​വ​രെ​യാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ല്‍ മീ​ന്‍​പി​ടി​ത്ത​ക്കാ​ര്‍ ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​ത്.

© 2024 Live Kerala News. All Rights Reserved.