ചൈനയിൽ ഭൂകമ്പത്തില്‍ 11 മരണം; 122 പേര്‍ക്ക് പരിക്ക്

ബീജിംഗ്> ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 11 പേര്‍ മരിച്ചു. 122 പേര്‍ക്ക് പരിക്കേറ്റു. സിച്ചുവാന്‍ പ്രവിശ്യയില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 10.55ഓടെയാണ് ഭൂകമ്പമുണ്ടായത്. കുറഞ്ഞത് 11 പേര്‍ മരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ഭൂമിക്കടിയില്‍ ഏകദേശം 16 കിലോമീറ്റര്‍ ആഴത്തിലാണ് ചലനമുണ്ടായത്. നാലോളം തുടര്‍ ചലനങ്ങളും ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്ന് ചൈന എര്‍ത്ത് ക്വയ്ക്ക് നെറ്റ്വര്‍ക്ക് സെന്റര്‍ അറിയിച്ചു.

© 2023 Live Kerala News. All Rights Reserved.