ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ വീണ്ടും ഭീകരാക്രമണം. 44 രാഷ്ട്രീയ റെഫിൾസിന്‍റെ വാഹന വ്യൂഹത്തിന് നേരെ ഐഇഡി ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായത്. ആക്രമണത്തിൽ സൈനിക വാഹനം തകർന്നു. എട്ടു പേർക്ക് പരിക്കേറ്റുവെന്നും ഇവരുടെ നില അതീവ ഗുരുതരമാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. സ്ഫോടനത്തിനു ശേഷം വാഹനത്തിന് നേരെ തീവ്രവാദികൾ വെടിയുതിര്‍ത്തു പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്