തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ അനുവദിക്കരുതെന്ന് വ്യക്തമാക്കി ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. വിമാനത്താവളം അദാനിക്ക് കൈമാറിയാല്‍ സംസ്ഥാനം സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ആ നിലപാട് മാറ്റരുതെന്നും വിഎസ് പറയുകയുണ്ടായി. സ്വകാര്യവത്കരണത്തിനെതിരെ വിമാനത്താവളത്തിലെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരം ഇരുന്നൂറാം ദിവസത്തിലേക്ക് കടന്നതിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.