കോഴിക്കോട്> സംസ്ഥാന വ്യാപകമായി ജൂൺ 18നു നടത്താൻ തീരുമാനിച്ച വാഹന പണിമുടക്ക് മാറ്റിവെച്ചു. മോട്ടോര്‍ വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ചാണ‌് കേരള മോട്ടോര്‍ സംരക്ഷണ സമിതി പണിമുടക്ക് ആഹ്വാനം ചെയ്തത‌്. ജൂണ്‍ 26 ന് വിഷയം ചര്‍ച്ചയ്ക്ക് എടുക്കാമെന്ന ഗതാഗതി മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്.
ജൂൺ 26 വരെ ജിപിഎസ് ഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ സാവകാശം നല്‍കുമെന്നും മന്ത്രി അറിയിച്ചതായി മോട്ടോര്‍ സംരക്ഷണ സമിതി വ്യക്തമാക്കി. തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലായിരുന്നു പണിമുടക്ക് തീരുമാനം. ജിപിഎസ് പെട്ടെന്ന് ഘടിപ്പിക്കുക എന്നുള്ളത് അശാസ്ത്രീയമായ നടപടിയാണെന്നാരോപിച്ചായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്.