ഇമ്രാന്‍ ഖാന്റെ സാന്നിധ്യത്തിൽ ഭീകരവാദത്തിനെതിരേ ലോകം ഒറ്റക്കെട്ടാകണമെന്ന് ആഹ്വാനം ചെയ്‌ത്‌ പ്രധാനമന്ത്രി

ബിഷ്‌കെക്‌: ഭീകരവാദത്തിനെതിരേ ലോകം ഒറ്റക്കെട്ടാകണമെന്ന് ആഹ്വാനം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. കിര്‍ഗിസ്‌ഥാന്റെ തലസ്‌ഥാനമായ ബിഷ്‌കെക്കില്‍ ഷാങ്‌ഹായ്‌ സഹകരണ ഓര്‍ഗനൈസേഷന്‍ (എസ്‌.സി.ഒ) ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തില്‍ പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരര്‍ക്കു പണവും പിന്തുണയും നല്‍കുന്ന രാജ്യങ്ങളെക്കൊണ്ടു കണക്കുപറയിക്കണം. ഭീകരവാദത്തിനെതിരേ ലോകം ഒറ്റക്കെട്ടാകണം. ശ്രീലങ്കയില്‍ ഈസ്‌റ്റര്‍ ദിനത്തില്‍ ചാവേര്‍ സ്‌ഫോടനം നടന്ന സെന്റ്‌ ആന്റണീസ്‌ പള്ളിയില്‍ നിരപരാധികളുടെ ജീവനെടുക്കുന്ന ഭീകരതയുടെ ദുര്‍മുഖം താന്‍ കണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

അതേസമയം എസ്‌.സി.ഒ. ഉച്ചകോടിയുടെ പശ്‌ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ്‌ പ്രസിഡന്റ്‌ ഷി ചിന്‍പിങ്‌, ഇറാന്‍ പ്രസിഡന്റ്‌ ഹസന്‍ റൂഹാനി എന്നിവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുകയുണ്ടായി. ഭീകരര്‍ക്ക് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണയായിരുന്നു ചിന്‍പിങ്ങുമായുള്ള ചര്‍ച്ചയിലെ പ്രധാന വിഷയമായത്.

© 2024 Live Kerala News. All Rights Reserved.