തീവ്രവാദികളോടുള്ള സമീപനത്തില്‍ മാറ്റം വരാതെ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ല: മോദി

ന്യൂഡല്‍ഹി: തീവ്രവാദികളോടുള്ള സമീപനത്തില്‍ മാറ്റമില്ലാത്തിടത്തോളം കാലം പാകിസ്ഥാനുമായി ഒരു ചര്‍ച്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായി ഉച്ചകോടിക്കിടയിലെ മോദി- ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ചക്കിടയിലായിരുന്നു പരാമര്‍ശം.

ഉച്ചകോടിക്കായി ബിഷ്‌ക്കെക്കില്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ കണ്ടത്. പാകിസ്ഥാന്‍ കേന്ദ്രീകൃത ഭീകരവാദം മേഖലയ്ക്ക് കടുത്ത ഭീഷണിയാണെന്ന് കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു.കഴിഞ്ഞ ദിവസം അനന്ത്‌നാഗില്‍ നടന്ന ആക്രമണം പോലും ഭീകരവാദികള്‍ക്കുള്ള പാക്ക് പിന്തുണ വ്യക്തമാക്കുന്നതാണെന്നും മോദി ചൂണ്ടിക്കാട്ടി.

കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് നടത്തുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കും. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വിരുന്നില്‍ പങ്കെടുക്കുന്നുണ്ട്.

മൂന്നുമണിക്കൂര്‍ അധികം യാത്ര ചെയ്താണ് മോദി കിര്‍ഗിസ്ഥാനിലെ ബിഷ്‌ക്കെക്കില്‍ എത്തിയത് തന്നെ. മോദിക്ക് പറക്കാന്‍ പ്രത്യേക അനുമതി നല്‍കാമെന്ന് പാകിസ്ഥാന്‍ അറിയിച്ചെങ്കിലും ഒമാന്‍ വഴി പോയാല്‍ മതിയെന്നായിരുന്നു ഇന്ത്യയുടെ തീരുമാനം.

© 2024 Live Kerala News. All Rights Reserved.