മാൻ ഓഫ് ദ് മാച്ച് പുരസ്കാരം കുഞ്ഞ് ആരാധകന് നൽകി വാർണർ

തന്റെ മാന്‍ ഓഫ്‌ ദി മാച്ച്‌ അവാര്‍ഡ്‌ കാണികള്‍ക്കിടയിലുള്ള ഒരു യുവ ആരാധകനു നല്‍കി ശ്രദ്ധനേടി ഓസീസ് താരം ഡേവിഡ്‌ വാര്‍ണര്‍. മാൻ ഓഫ് ദ് മാച്ച് പുരസ്കാരം വാങ്ങിയശേഷം പവിലിയനിലേക്കു മടങ്ങുന്ന വഴിയിലാണു കുട്ടിയെയും പിതാവിനെയും താരം കണ്ടത്. വാർണറുടെ ആരാധകനായ പയ്യൻ ആവേശത്തിൽ ആർപ്പുവിളിച്ചതോടെ താരം അടുത്തെത്തി ട്രോഫിയും അതോടൊപ്പം പതാകയിൽ ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു. പന്തുചുരണ്ടല്‍ വിവാദത്തിനു ശേഷം ദേശീയ ടീമിലേക്കുള്ള മടങ്ങിയെത്തിയ വാര്‍ണര്‍ ലോകകപ്പ്‌ ക്രിക്കറ്റില്‍ പാകിസ്ഥാനെതിരേയുള്ള മത്സരത്തില്‍ മിന്നുന്ന സെഞ്ചുറി നേടിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.