അതിതീവ്ര ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരം തൊടും

അഹമ്മദാബാദ് :അറബിക്കടലില്‍ രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റ് ഇന്ന് ഉച്ചതിരിഞ്ഞ് ഗുജറാത്ത് തീരം തൊടും. മുന്നറിയിപ്പിനെ തുടര്‍ന്ന്, കച്ച്, സൗരാഷ്ട്ര മേഖലയില്‍ നിന്ന് 3 ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.

അതിതീവ്ര ചുഴലിയായി ശക്തിപ്രാപിച്ച ‘വായു’ വെരാവലിന് 280 കിലോമീറ്റര്‍ തെക്കു വരെ എത്തി. നിലവില്‍ മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ്, കൂടുതല്‍ ശക്തിപ്രാപിച്ച് ഇന്ന് ഉച്ചയ്ക്കു ശേഷം 170 കിലോമീറ്റര്‍ വേഗത്തില്‍ കച്ച്, പോര്‍ബന്തര്‍ പ്രദേശത്ത് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര, ഗോവ തീരപ്രദേശങ്ങളിലും കാറ്റ് ശക്തമായിരിക്കും.

© 2024 Live Kerala News. All Rights Reserved.