ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് പരിശോധന ശക്തമാക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട വ്യാപാരികളുടെ വാര്‍ഷിക റിട്ടേണ്‍ ലഭ്യമാകുന്ന മുറയ്ക്ക് ഉദ്യോഗസ്ഥ പരിശോധന ശക്തമാക്കുമെന്ന് വ്യക്തമാക്കി ധനമന്ത്രി ടി എം തോമസ് ഐസക്. പുതിയ സാഹചരൃത്തില്‍ കൂടുതല്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറയുകയുണ്ടായി. പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്‌ക്വാഡുകള്‍ സജ്ജമാക്കും. സംസ്ഥാനത്തേക്ക് ചരക്ക് വാഹനങ്ങള്‍ കടന്നുവരുന്ന 80 പ്രവേശന കവാടങ്ങളില്‍ കാമറ സ്ഥാപിക്കും. ഈ കാമറകളില്‍ പതിയുന്ന വാഹനങ്ങളിലെ ഇവേ ബില്ലും ചരക്കിന്റെ ഭാരവുമടക്കം പരിശോധനയ്ക്ക് വിധേയമാക്കും. വില്‍പന നികുതി കുടിശിക കേസുകളില്‍ അതിവേഗ തീര്‍പ്പിന് അവസരമൊരുക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.