തൃശൂര്‍ ജില്ലയിലെ തീരമേഖലകളില്‍ കടലാക്രമണം രൂക്ഷം; കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മാത്രം 117 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ തീരമേഖലകളില്‍ കടലാക്രമണം രൂക്ഷം. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മാത്രം 117 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

എറിയാട് ബീച്ച്, മണപ്പാട്ടുച്ചാല്‍, ചേരമാന്‍ ബീച്ച്, ആറാട്ടുവഴി, പേബസാര്‍ എന്നിവിടങ്ങളില്‍ നിന്നും 113 പേരെ എറിയാട് കേരളവര്‍മ്മ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുറന്നിട്ടുള്ള ക്യാമ്പിലേക്കാണ് മാറ്റിയത്. 407 പേരാണ് ഇവിടെ കഴിയുന്നത്. എടവിലങ്ങ് വില്ലേജില്‍ നാല് കുടുംബങ്ങളിലായി 16 പേരെ കാര സെന്റ് ആല്‍ബന സ്‌കൂള്‍ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയത്തിന്റെ പുതുക്കിയ മഴ പ്രവചനം പ്രകാരം 12, 14 തീയതികളില്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

© 2025 Live Kerala News. All Rights Reserved.