ജിദ്ദ: 40 ദിവസം നീളുന്ന ജിദ്ദ സീസൺ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 3 മിനിറ്റിനകം വിസ നൽകുന്ന സംവിധാനവുമായി അധികൃതർ. ഉത്സവത്തിലെ ഏതെങ്കിലും ഒരു പരിപാടിയുടെ ടിക്കറ്റ് എടുക്കുന്നവർക്ക് മാത്രമേ ഈ സംവിധാനം ലഭിക്കുകയുള്ളു. പുതിയ തീരുമാനം സൗദിയുടെ വിനോദസഞ്ചാരത്തിനും ജിദ്ദ സീസൺ ഫെസ്റ്റിവലിനും നേട്ടമാകുമെന്നാണ് സൂചന.
ഉത്സവത്തിനുള്ള ടിക്കറ്റ് ഓൺലൈനിലൂടെ (www.sharek.com.sa) വാങ്ങുന്നതിനോടനുബന്ധിച്ചുതന്നെ ടൂറിസ്റ്റ് വീസ അപേക്ഷയ്ക്കുള്ള ലിങ്കും ലഭിക്കും. വീസ ആവശ്യമുള്ളയാളുടെ പേരും മേൽവിലാസവും നൽകിയാൽ നിമിഷങ്ങൾക്കകം തന്നെ വിസ ലഭ്യമാകും. ശനിയാഴ്ച ആരംഭിച്ച ഉത്സവം ജൂലൈ 18 വരെ നീണ്ടുനിൽക്കും. കുടുംബസമേതം പങ്കെടുക്കാവുന്ന കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.