മെക്സിക്കോയ്ക്ക് ആശ്വസിക്കാവുന്ന നടപടിയുമായി ട്രംപ്

ന്യൂയോര്‍ക്ക്: മെക്സിക്കോയ്ക്ക് ആശ്വസിക്കാവുന്ന നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മെക്സിക്കോയില്‍ നിന്നുളള ഇറക്കുമതിക്ക് തീരുവ ചുമത്താനുളള തീരുമാനത്തിൽ നിന്നും അമേരിക്ക പിന്മാറി. ഇറക്കുമതിക്ക് അമിത തീരുവ ചുമത്തുമെന്ന പ്രഖ്യാപനവുമായി ട്രംപ് കഴിഞ്ഞ മാസം രംഗത്തെത്തിയതോടെ മെക്സിക്കന്‍ വിപണിയും ഭരണകൂടവും കടുത്ത സമ്മർദ്ദത്തിലായി. തുടർന്ന് നടന്ന ചർച്ചയിൽ അനധികൃത കുടിയേറ്റം നിയന്ത്രിക്കുമെന്ന് മെക്സിക്കോ ഉറപ്പ് നല്‍കിയതോടെ തീരുവ ഏര്‍പ്പെടുത്താനുളള നീക്കത്തില്‍ നിന്നും അമേരിക്ക പിന്മാറുകയും ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ അതിര്‍ത്തി സുരക്ഷ ശക്തമാക്കുമെന്നും ഇതിനായി നാഷണല്‍ ഗാര്‍ഡുകളെ വിന്യസിക്കുമെന്നും മെക്സിക്കോ വ്യക്തമാക്കി.

മെക്സിക്കോയുടെ വലിയ വ്യാപാര പങ്കാളികളായ അമേരിക്കന്‍ വിപണിയിൽ താഴ്വീണാൽ ഉല്‍പാദന വിതരണ വ്യവസ്ഥയുടെ താളം തെറ്റുകയും വിപണിയിലെ സമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യുമെന്നതിനാലാണ് അമേരിക്കയുടെ ആവശ്യം അംഗീകരിക്കാൻ മെക്‌സിക്കോ തയാറായത്

© 2024 Live Kerala News. All Rights Reserved.