മാലിദ്വീപിലെ പുരാതന മുസ്‌ലിം പള്ളി നവീകരിക്കാന്‍ ഇന്ത്യ സഹായിക്കുമെന്ന് മോദി

മാലി: പവിഴക്കല്ലുകള്‍ കൊണ്ട് നിര്‍മിച്ച മാലിദ്വീപിലെ പുരാതന മുസ്‌ലിം പള്ളി പുതുക്കിപ്പണിത് സംരക്ഷിക്കാന്‍ ഇന്ത്യ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സഹായത്തോടെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയായിരിക്കും പള്ളി നവീകരിക്കുക.

ശനിയാഴ്ച മാലിദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്താണ് മോദിയുടെ പ്രഖ്യാപനം.

ഹുകുരു മിസ്‌കി എന്നറിയപ്പെടുന്ന മാലിദ്വീപിലെ വെള്ളിയാഴ്ച പള്ളിയാണ് നവീകരിക്കാമെന്ന മോദിയുടെ വാഗ്ദാനം. പവിഴക്കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ചരിത്രപരമായ പള്ളി ലോകത്ത് മറ്റൊരിടത്തുമില്ലെന്നും മോദി പറഞ്ഞു.

മോദിയുടെ പ്രഖ്യാപനത്തിന് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് നന്ദി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.