സൈനിക വാഹന വ്യൂഹത്തെ ലക്ഷ്യമിട്ട് ഭീകരർ സ്ഥാപിച്ച സ്വന്തം കുഴിബോംബ് പൊട്ടിത്തെറിച്ച് 4 ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ഐഇഡി സ്‌ഫോടനത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച ദൈകുഡി പ്രവിശ്യയിലായിരുന്നു സംഭവം. സൈനിക വാഹന വ്യൂഹത്തെ ലക്ഷ്യമിട്ട് താലിബാന്‍ ഭീകരര്‍ തന്നെ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചാണ് ഇവര്‍ കൊല്ലപ്പെട്ടത്.

താലിബാൻ ഭീകരർ സൈന്യത്തിന് നേരെ നടത്തുന്ന ആക്രമണം പതിവാണ്. ഇതാണ് ഇത്തവണ പിഴച്ചത്. പ്രവിശ്യ ഗവര്‍ണ്ണര്‍ അഹല റഹ്മതിയാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്. ഭീകരര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അഹല റഹ്മാതി കൂട്ടിച്ചേര്‍ത്തു.