കാലവര്‍ഷം ഇന്ന് കേരളത്തിൽ; ചിലയിടങ്ങളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: ഇന്നു കേരളത്തിലെത്തുന്ന കാലവര്‍ഷം നാളെ മുതല്‍ ശക്തമാകുമെന്ന് റിപ്പോർട്ട്. അറബിക്കടലില്‍ കേരള-കര്‍ണാടക തീരത്തോടു ചേര്‍ന്ന് വരുംദിവസങ്ങളില്‍ രൂപംകൊളളുന്ന ന്യൂനമര്‍ദം മൂലമാണ് കാലവർഷം ശക്തമാകുന്നത്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാലും ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നും കേരളതീരത്ത് അപകടസാധ്യതയില്ലെന്നുമാണ് സൂചന. അതേസമയം കേരളത്തില്‍ തിങ്കള്‍,ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും, ഒൻപതിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും, 10 ന് കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ജൂൺ 11 ന് വയനാട് ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

© 2022 Live Kerala News. All Rights Reserved.