രാഹുൽ ഗാന്ധി കേരളത്തിൽ; ഇന്ന് ആറ് ഇടങ്ങളില്‍ റോഡ് ഷോ

വയനാട്: വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറയാനെത്തിയ രാഹുൽ ഗാന്ധി ഇന്ന് ആറ് ഇടങ്ങളില്‍ റോഡ് ഷോ നടത്തും. കല്‍പറ്റ റസ്റ്റ്ഹൗസിലായിരുന്നു അദ്ദേഹം ഇന്നലെ രാത്രി തങ്ങിയത്. എട്ടരയ്ക്ക് കലക്‌ട്രേറ്റിലെ എം പി ഫെസിലിറ്റേഷന്‍ സെന്ററില്‍ രാഹുൽ ഗാന്ധി എത്തും. കല്‍പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് പത്ത് മണിയോടെയാണ് ആദ്യ ഷോ നടക്കുന്നത്. പിന്നീട് കമ്പളക്കാട്, പനമരം മാനന്തവാടി, പുല്‍പള്ളി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങില്‍ വോട്ടര്‍മാരെ കാണാനെത്തും. അതേസമയം രാഹുലിന്റെ ഇന്നലത്തെ റോഡ് ഷോയില്‍ കനത്ത മഴയെ അവഗണിച്ച്‌ ആയിരങ്ങളാണ് എത്തിയത്.

© 2022 Live Kerala News. All Rights Reserved.