ദുബായിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി

ദുബായ് : ദുബായ് ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി. ഇവരില്‍ കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ ഉപ്പയും മകനും ഉള്‍പ്പെടും. 12 ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരം ദുബൈയില്‍ ഉണ്ടായ ബസ് അപകടത്തില്‍ 17 പേരാണ് മരിച്ചത്. ദീപകുമാര്‍, ജമാലുദ്ദീന്‍, ഉമ്മര്‍ ചോനക്കടവത്ത്, നബീല്‍ ഉമ്മര്‍ ചോനക്കടവത്ത്, രാജന്‍ പുതിയപുരയില്‍, കിരണ്‍ ജോണി വള്ളിത്തോട്ടത്തില്‍, വിമല്‍ കുമാര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ദീപകുമാറിന്റെ ഭാര്യ ആതിരയും നാലുവയസുള്ള മകനും പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

© 2022 Live Kerala News. All Rights Reserved.